കൊവിഡ് ചികിത്സ : സ്വകാര്യ ആശുപത്രികളിലെ നിരക്ക് നിശ്ചയിച്ചു ; അധിക തുക ഈടാക്കിയാല്‍ പത്തിരട്ടി പിഴ

Jaihind Webdesk
Monday, May 10, 2021

 

കൊച്ചി : സ്വകാര്യ ആശുപത്രികളിലെ കൊവിഡ് ചികിത്സാനിരക്ക് നിശ്ചയിച്ചെന്ന് സര്‍ക്കാര്‍. ജനറല്‍ വാര്‍ഡില്‍ പ്രതിദിനം 2,645 രൂപയാണ് നിരക്ക്. ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ നിരക്കുകളും  ഉള്‍പ്പെടും. എന്നാൽ സി.ടി.സ്കാൻ എച്.ആർ.സി.ടി പരിശോധനകൾ ഉണ്ടാകില്ല. എൻ.എ.ബി.എച്ച് ആശുപത്രികളിൽ 2910 രൂപ ഈടാക്കാം.

രോഗികളാട് അധികതുക ഈടാക്കിയാല്‍ ഇടാക്കുന്ന തുകയുടെ പത്തിരട്ടി പിഴ ചുമത്തുമെന്നും സര്‍ക്കാര്‍ കോടതിയിൽ വ്യക്തമാക്കി. ആര്‍ടിപിസിആര്‍ ടെസ്റ്റിന് 500രൂപയായി തുടരും. ആശുപത്രികൾക്കെതിരായ പരാതികൾ പരിശോധിക്കാന്‍ അപ്പീല്‍ അതോറിറ്റി നിശ്ചയിച്ചു. ചികില്‍സാ നിരക്കുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിക്കാനാണ് അപ്പീല്‍ അതോറിറ്റിയെ നിമയിച്ചത്. ഡി.എം.ഒയ്ക്കും പരാതികള്‍ നല്‍കാം.