രാജ്യത്ത് 24 മണിക്കൂറിനിടെ 3.46 ലക്ഷം പേർക്ക് കൊവിഡ് ; 2624 മരണം

Jaihind Webdesk
Saturday, April 24, 2021

ന്യൂഡൽഹി : ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 3,46,786 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന കണക്കാണിത്. ഇതോടെ രാജ്യത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,66,10,481 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒറ്റ ദിവസം 2,624 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ ഇതുവരെ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 1,89,544 ആയി.

നിലവിൽ 25,52,940 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. 2,19,838 പേർ ഇന്നലെ രോഗമുക്തരായതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 1,38,67,997 ആയി.

ഡൽഹിയിലും മഹാരാഷ്ട്രയിലും ഏറ്റവും ഉയർന്ന പ്രതിദിന മരണം റിപ്പോർട്ട് ചെയ്തു. ഡൽഹിയിൽ 348 പേർക്കും  മഹാരാഷ്ട്രയിൽ 773 പേർക്കുമാണ് 24 മണിക്കൂറിനിടെ ജീവന്‍ നഷ്ടമായത്. അതേസമയം രാജ്യത്ത് ഓക്സിജന്‍ ക്ഷാമം അതിരൂക്ഷമായ അവസ്ഥയിലാണ്. നിരവധി കൊവിഡ് രോഗികള്‍ക്കാണ് പ്രാണവായു ലഭ്യാമാകാതെ ജീവന്‍ നഷ്ടമായത്.