ആരോഗ്യ രംഗത്ത് സുപ്രധാന ചുവട് വച്ച് പാലക്കാട്; ജില്ലാ ആശുപത്രിയിൽ കൊവിഡ്-19 വൈറസ് പരിശോധന ആരംഭിച്ചു

Jaihind News Bureau
Wednesday, May 27, 2020

പാലക്കാട് ജില്ലാ ആശുപത്രിയിൽ കൊവിഡ്-19 വൈറസ് പരിശോധന ആരംഭിച്ചു. MLA ഫണ്ടിൽ നിന്ന് അനുവദിച്ച ട്രൂ നെറ്റ് റാപിഡ് ടെസ്റ്റ് മെഷീനിൽ കൊവിഡ് മാത്രമല്ല നിപ്പ, H1N1, എലിപ്പനി , ഡെങ്കു , ചിക്കുൻ ഗുനിയ ഉൾപ്പെടെ 30 ഓളം വൈറസ് പരിശോധനകൾ നമുക്ക് ഇനി പാലക്കാട് തന്നെ നടത്താൻ കഴിയും. ആരോഗ്യ രംഗത്തെ പാലക്കാടിന്‍റെ സ്വയം പര്യാപ്തതയിലേക്ക് ഒരു സുപ്രധാന ചുവടാണിത്.