കൊവിഡ് വ്യാപനം : തെരഞ്ഞെടുപ്പ് റാലികള്‍ റദ്ദാക്കി രാഹുല്‍ ഗാന്ധി ; എല്ലാ രാഷ്ട്രീയ നേതാക്കളും ആഴത്തില്‍ ചിന്തിക്കേണ്ട സമയമെന്ന് ഓർമപ്പെടുത്തല്‍

Jaihind Webdesk
Sunday, April 18, 2021

ന്യൂഡല്‍ഹി : രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് റാലികൾ റദ്ദാക്കി രാഹുൽ ഗാന്ധി. ബംഗാളിലെ തെരഞ്ഞെടുപ്പ് റാലികളാണ് രാഹുൽ ഗാന്ധി റദാക്കിയത്. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. സാഹചര്യം എത്രത്തോളം ഗുരുതരമാണെന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളും നേതാക്കളും ആഴത്തില്‍ ചിന്തിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ഏറ്റവും ആശങ്കാജനകമായ രീതിയിലാണ് രാജ്യത്ത് കൊവിഡ് വ്യാപനം നടക്കുന്നത്. തുടർച്ചയായ നാലാം ദിവസവും രണ്ട് ലക്ഷത്തിന് മുകളിലാണ് പ്രതിദിന രോഗികളുടെ എണ്ണം റിപ്പോർട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,61,500 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മതിയായ വാക്സിന്‍ സ്റ്റോക്ക് ഇല്ലാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.