കൊവിഡ് വ്യാപനം: കെഎസ്ആർടിസി സർവീസ് കൂട്ടും; തിരക്ക് നിയന്ത്രിക്കാനെന്ന് മന്ത്രി

Jaihind Webdesk
Wednesday, January 19, 2022

 

തിരുവനന്തപുരം : കൊവിഡ് വ്യാപന സാഹചര്യത്തിൽ ബസുകളിലെ തിരക്ക് നിയന്ത്രിക്കാൻ സർവീസ് വർധിപ്പിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു. സീറ്റിംഗ് കപ്പാസിറ്റിയിൽ തന്നെ യാത്ര നടത്താനാണ് നിർദേശമെന്നും എന്നാൽ ആളുകൾ കയറിയാൽ തടയാനാകില്ലെന്നും മന്ത്രി പറഞ്ഞു.

കെഎസ്ആർടിസിയിലെ ജീവനക്കാർക്ക് കൊവിഡ് ബാധിച്ചതിനാൽ സർവീസുകൾ വെട്ടിക്കുറച്ചെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് മന്ത്രി പ്രതികരിച്ചു. ഗതാഗത മേഖലയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചേർന്ന യോഗത്തിനുശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.