കൊവിഡ് വ്യാപനം രൂക്ഷം : എയിംസില്‍ ചി​കി​ത്സ തേ​ടു​ന്ന​വ​രി​ല്‍ 90% ആ​ളു​ക​ള്‍​ക്കും പോസിറ്റീവ്

Jaihind Webdesk
Friday, April 16, 2021

ന്യൂ​ഡ​ൽ​ഹി :കൊവിഡ് വ്യപനം രൂക്ഷമാകുമ്പോള്‍ ഡല്‍ഹിയിലെ സ്ഥിതി അതീവ ഗുരുതരമാകുന്നു. ഡ​ൽ​ഹി എ​യിം​സി​ല്‍ ചി​കി​ത്സ തേ​ടു​ന്ന​വ​രി​ൽ 90% ആ​ളു​ക​ൾ​ക്കും കൊവി​ഡ് പോ​സി​റ്റീ​വാ​ണെ​ന്നും എ​യിം​സി​ലെ നി​ര​വ​ധി ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രും രോ​ഗ​ബാ​ധി​ത​രാ​ണെ​ന്നും ഡ​യ​റ​ക്ട​ർ ഡോ. ​ര​ൺ​ദീ​പ് ഗു​ലേ​റി​യ.

റ​ഷ്യ​ൻ നി​ർ​മി​ത സ്പു​ട്നി​ക് 5 വാ​ക്സി​ന്‍റെ ആ​ദ്യ ബാ​ച്ച്‌ ഈ ​മാ​സം ത​ന്നെ ഇ​ന്ത്യ​യി​ലെ​ത്തു​മെ​ന്ന് റ​ഷ്യ​യി​ലെ ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ ബാ​ല വെങ്കി​ടേ​ഷ് വ​ർ​മ അ​റി​യി​ച്ചു. വാ​ക്സി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.മേ​യ് മാസത്തില്‍ വാ​ക്സി​ന്‍റെ നി​ർ​മാ​ണം വ​ർ​ധി​പ്പി​ക്കും. പ്ര​തി​മാ​സം 50 ദ​ശ​ല​ക്ഷം വാ​ക്സി​ൻ നി​ർ​മി​ക്കു​മെ​ന്നും വെ​ങ്കി​ടേ​ഷ് പ​റ​ഞ്ഞു. ഇ​ന്ത്യ​യി​ൽ കൊ​വി​ഡി​ൻറെ ര​ണ്ടാം ത​രം​ഗം അ​തി​രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് റ​ഷ്യ​ൻ നി​ർ​മി​ത സ്പു​ട്നി​ക് വാ​ക്സി​ന്‍റെ അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​ന് ഇ​ന്ത്യ അ​നു​മ​തി ന​ൽ​കി​യ​ത്.