കൊവിഡ് വ്യാപനം : മുഖ്യമന്ത്രി വിളിച്ച ആരോഗ്യവിദഗ്ധരുടെ യോഗം ഇന്ന്

Jaihind Webdesk
Wednesday, September 1, 2021

 

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതി തീവ്രമായി തുടരുന്നു. കൊവിഡ് സാഹചര്യം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ച ആരോഗ്യവിദഗ്ധരുടെ യോഗം ഇന്ന് ചേരും. ഉച്ചതിരിഞ്ഞ് 3.30 നാണ് യോഗം. സർക്കാർ സ്വീകരിച്ച പ്രതിരോധതന്ത്രം യോഗത്തിൽ വിശദീകരിക്കും.

കോവിഡ് വൈറസിൻറെ അപകടകരമായ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ വിമാനത്താവളങ്ങളിൽ പ്രത്യേക പരിശോധന നടത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ദക്ഷിണാഫ്രിക്കയിൽ പുതിയ വകഭേദമായ സി 1.2 വകഭേദം സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് തീരുമാനം.