രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ; അടുത്ത രണ്ട് മാസം നിർണായകം

Jaihind Webdesk
Thursday, August 26, 2021

ന്യൂഡല്‍ഹി : രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങള്‍ നിര്‍ണായകമെന്നും രണ്ടാം ഡോസ് വാക്സീന്‍ എടുത്താലും മാസ്ക് ധരിക്കണമെന്നും കേന്ദ്രം വ്യക്തമാക്കി.

കേരളത്തില്‍ ഉല്‍സവകാലത്തേക്കായി പ്രത്യേക നിര്‍ദേശം നല്‍കിയിരുന്നതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വെളിപ്പെടുത്തി. വാക്സീന്‍ ഇടവേള കുറച്ചേക്കും. കൊവിഷീല്‍ഡ് വാക്സീന്‍ ഡോസുകളു‍ടെ ഇടവേള കുറച്ചേക്കും. വിദഗ്ധസമിതി ഇക്കാര്യം പരിശോധിക്കുകയാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.