തൃശൂർ : കൊവിഡ് വ്യാപന സാഹചര്യത്തിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തി. ഇന്ന് മുതൽ പ്രതിദിന ദർശനത്തിന് ഓൺലൈൻ ആയി ബുക്ക് ചെയ്ത് വരുന്ന 1000 പേർക്ക് മാത്രമേ അനുമതിയുള്ളൂ. ശനിയാഴ്ച മുതൽ ക്ഷേത്രനടയിൽ വിവാഹങ്ങൾക്ക് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അനുമതിയില്ല. ബുക്ക് ചെയ്തവര്‍ക്ക് തുക തിരിച്ചുനൽകും. ഇന്ന് മുതൽ ദേവസ്വം ആനക്കോട്ടയിലേക്കും സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ആനക്കോട്ടയിലെ പാപ്പാന്മാർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.