തിരുവനന്തപുരത്ത് ഗുരുതര സാഹചര്യമെന്ന് ജില്ലാ ഭരണകൂടം ; താലൂക്കുകൾ അടച്ചിടണമെന്നും നിർദ്ദേശം

Jaihind News Bureau
Monday, September 28, 2020

 

തിരുവനന്തപുരം: കൊവിഡ് വ്യാപിക്കുന്ന തിരുവനന്തപുരത്ത് ഗുരുതര സാഹചര്യമെന്ന് ജില്ലാ ഭരണകൂടം. തിരുവനന്തപുരം, നെയ്യാറ്റിൻകര താലൂക്കുകൾ അടച്ചിടണം. ആൾക്കൂട്ടങ്ങളും മത,രാഷ്ട്രീയ ചടങ്ങുകളും ഒഴിവാക്കണം. മരണാനന്തര ചടങ്ങുകൾക്കും വിവാഹത്തിനും 15 പേർ മാത്രം പങ്കെടുക്കണമെന്നും ഇളവുകൾ പുനപരിശോധിക്കണമെന്നും ജില്ലാ ഭരണകൂടത്തിന്‍റെ നിർദ്ദേശമുണ്ട്.