രോഗവ്യാപനം രൂക്ഷം,18 കടന്ന് ടിപിആർ ; കൂടുതല്‍ പ്രദേശങ്ങളില്‍ നിയന്ത്രണം വരും

തിരുവനന്തപുരം : കൊവിഡ് വ്യാപനത്തിന് തടയിടാന്‍ കൂടുതല്‍ നടപടികള്‍ ഇന്നുമുതല്‍. സംസ്ഥാനത്ത് പരിശോധനകള്‍ വ്യാപിപ്പിക്കുന്നു. ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രദേശങ്ങള്‍ ഇന്ന് പുനര്‍നിശ്ചയിക്കും. രോഗവ്യാപനം കൂടിയതോടെ കൂടുതല്‍ പ്രദേശങ്ങളില്‍ നിയന്ത്രണം വന്നേക്കും. 10 ജില്ലകളില്‍ ഇന്ന് മുതല്‍ തീവ്ര കൊവിഡ് പരിശോധന ആരംഭിക്കും.

100 പേരെ പരിശോധിക്കുമ്പോൾ 18 പേരിലേറെ പോസിറ്റീവ് ആണ്. മൂന്നു മാസത്തിനിടെ ആദ്യമായാണ് സംസ്ഥാനത്തെ രോഗസ്ഥിരീകരണ നിരക്ക് 18 കടക്കുന്നത്. പകുതിയിലേറെ ജില്ലകളില്‍ സംസ്ഥാന ശരാശരിക്കും മുകളിലാണ് ടിപിആര്‍. നിലവില്‍ 414 പ്രദേശങ്ങളിലാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍. രോഗവ്യാപനം കുത്തനെ കൂടിയതോടെ കൂടുതല്‍ പ്രദേശങ്ങള്‍ നിയന്ത്രണങ്ങളിലേക്കു വരും. അതേസമയം കടകളുടെ പ്രവര്‍ത്തനം രാത്രി 9 വരെ തുടരും. ശനിയാഴ്ച ചേരുന്ന യോഗം സാഹചര്യം വീണ്ടും വിലയിരുത്തും.

Comments (0)
Add Comment