കൊവിഡ്: എല്ലാ നികുതി വർധനവുകളും ജൂൺ മാസത്തിനുശേഷം പ്രാബല്യത്തിൽ വരത്തക്കവിധം നീട്ടിവയ്ക്കണം; തോമസ് ഐസക്കിന് രമേശ് ചെന്നിത്തലയുടെ കത്ത്

Jaihind News Bureau
Wednesday, March 25, 2020

തിരുവനന്തപുരം: കൊവിഡ് 19 ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ളതും സാധാരണക്കാരെ ബാധിക്കുന്നതുമായ എല്ലാ നികുതി വർധനവുകളും 2020 ജൂൺ മാസത്തിനുശേഷം പ്രാബല്യത്തിൽ വരത്തക്കവിധം നീട്ടിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതു സംബന്ധിച്ച് ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക്കിന് രമേശ് ചെന്നിത്തല കത്ത് നൽകി.