മറ്റ് രാജ്യങ്ങളിൽ ആരോഗ്യപ്രവര്‍ത്തകര്‍ക്കായുള്ള സുരക്ഷാ കിറ്റുകളില്‍ മാസ്കും സാനിറ്റെെസറും, ഇന്ത്യയില്‍ പാത്രവും ടോര്‍ച്ചും; മോദിയെ ട്രോളി രാഹുല്‍ ഗാന്ധി

Jaihind News Bureau
Sunday, April 5, 2020

ന്യൂഡല്‍ഹി:  കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സുരക്ഷാ ഉപകരണങ്ങള്‍ ലഭ്യമാക്കാതെ നന്ദി പ്രകടിപ്പിക്കുക മാത്രം ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്രോളി രാഹുല്‍ ഗാന്ധി. ലോകത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്കായുള്ള  സുരക്ഷാകിറ്റുകളില്‍ മാസ്കും സാനിറ്റെെസറും സോപ്പുകളുമൊക്കെ ഉള്‍പ്പെടുത്തുമ്പോള്‍ ഇന്ത്യയില്‍ പാത്രങ്ങളും ടോര്‍ച്ചും ദീപവുമൊക്കെയാണ് കിറ്റുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ പരിഹസിച്ചു.

സുരക്ഷാ ഉപകരണങ്ങള്‍ ലഭ്യമാക്കാതെ ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള നന്ദി സൂചകമായി പാത്രങ്ങള്‍ കൂട്ടിയടിച്ച് ശബ്ദമുണ്ടാക്കാനും ദീപം തെളിയിക്കാനും മോദി ആഹ്വാനം ചെയ്തിരുന്നു. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരിഹാസം. മതിയായ സുരക്ഷാ ഉപകരണങ്ങളില്ലാത്തതിനാല്‍ നിരവധി ജീവനക്കാര്‍ അവരുടെ ജീവന്‍ അപകടത്തിലാക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.