മുഖ്യമന്ത്രിക്കായി കൊവിഡ് പരിശോധനാ പ്രോട്ടോകോള്‍ ലംഘനം. പത്ത് ദിവസത്തിന് ശേഷമേ പരിശോധന നടത്താവൂ എന്ന പ്രോട്ടോകോളാണ് ലംഘിച്ചത്. ഈ മാസം എട്ടാം തീയതി കൊവിഡ് സ്ഥിരീകരിച്ച് മുഖ്യമന്ത്രിയെ ഏഴാം ദിവസം പരിശോധന നടത്തി നെഗറ്റീവായി പ്രഖ്യാപിച്ചു. രോഗം സ്ഥിരീകരിച്ച് 10 ദിവസത്തിന് ശേഷമേ നെഗറ്റീവായോ എന്നറിയാന്‍ പരിശോധന നടത്താവൂ എന്നാണ് നിലവിലെ പരിശോധനാ പ്രോട്ടോകോള്‍. ഇതാണ് മുഖ്യമന്ത്രിക്ക് വേണ്ടി ലംഘിക്കപ്പെട്ടത്.
എന്നാല്‍ മുഖ്യമന്ത്രി നേരത്തെ രോഗബാധിതനായിരുന്നുവെന്ന വിശദീകരണമാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആദ്യം നല്‍കിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായിരുന്ന ഏപ്രില്‍ 4ന് മുഖ്യമന്ത്രി രോഗബാധിതനായെന്ന വിശദീകരണം വിവാദമായോടെ ലക്ഷണം മാത്രമേ ഉണ്ടായിരുന്നു എന്ന് പ്രിന്‍സിപ്പല്‍ പിന്നീട് തിരുത്തി.