‘യഥാര്‍ത്ഥ യോദ്ധാക്കള്‍’, നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നു; ആരോഗ്യപ്രവര്‍ത്തകരെ കുറിച്ച് പ്രിയങ്ക ഗാന്ധി

Jaihind News Bureau
Sunday, April 5, 2020

ന്യൂഡല്‍ഹി:  കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യപ്രവര്‍ത്തകരെ സഹായിക്കേണ്ടത് നാമോരോരുത്തരുടേയും ഉത്തരവാദിത്തമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ട്വിറ്ററിലൂടെയായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം.

കൊവിഡിനെതിരെയുള്ള ഈ യുദ്ധത്തില്‍ ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ടെക്നീഷ്യന്‍സ്, സാനിറ്റൈസേഷന്‍ ജോലിക്കാര്‍ തുടങ്ങിയവരാണ് യഥാര്‍ഥ യോദ്ധാക്കള്‍. അവരെ സഹായിക്കാനും സംരക്ഷിക്കാനും അവരുടെ കുടുംബങ്ങളെ പരിചരിക്കാനുമുള്ള ഉത്തരവാദിത്തം നമുക്കുണ്ട്. നിങ്ങള്‍ക്കായി ഞങ്ങളുണ്ടെന്ന സന്ദേശം നമുക്ക് അവരെ അറിയിക്കാം. പ്രിയങ്ക ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.