ലോകത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 1,30,000 കടന്നു

ലോകത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 1,34,615 ആയി. രോഗബാധിതരുടെ എണ്ണം 20 ലക്ഷം കടന്നു.  20,83,304 പേര്‍ക്കാണ് ഇതുവരെ രോഗ ബാധ സ്ഥിരീകരിച്ചത്. 5,10,341 പേരാണ് ഇതുവരെ രോഗമുക്തി നേടിയത് .

ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള അമേരിക്കയില്‍ മരണം 28,529 ആയി.  ആറ് ലക്ഷത്തിലധികം (6,44,089) ആളുകള്‍ക്കാണ് അമേരിക്കയില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സ്പെയിന്‍ (1,80,659), ഇറ്റലി (1,65,155), ഫ്രാന്‍സ് (1,47,863) എന്നീ രാജ്യങ്ങളാണ് അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കൊവിഡ് പോസിറ്റീവ് ആളുകളുള്ള മറ്റ് രാജ്യങ്ങള്‍.

coronaCovid 19americaitaly
Comments (0)
Add Comment