കൊവിഡ് 19 : തുടര്‍ച്ചയായ രണ്ടാം ദിവസവും രോഗികളുടെ എണ്ണം അറുനൂറ് കടന്നു; സംസ്ഥാനത്ത് കനത്ത ആശങ്ക

Jaihind News Bureau
Wednesday, July 15, 2020

സംസ്ഥാനത്ത് കനത്ത ആശങ്ക വര്‍ധിപ്പിച്ച് തുടര്‍ച്ചയായ രണ്ടാം ദിവസവും കൊവിഡ് രോഗികളുടെ എണ്ണം അറുനൂറ് കടന്നു. 623 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 196 പേര്‍ രോഗമുക്തി നേടി.

രോഗം ബാധിച്ചവരില്‍ 432 പേരുടെയും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. 37 പേരുടെ രോഗം ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. രോഗം സ്ഥിരീകരിച്ചവരില്‍ 96 പേര്‍ വിദേശത്ത് നിന്നും 76 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ഒരു കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു.

തിരുവനന്തപുരം 157, കാസര്‍കോട് 74, എറണാകുളം 72, കോഴിക്കോട് 64, പത്തനംതിട്ട 64, ഇടുക്കി 55, കണ്ണൂര്‍ 35, കോട്ടയം 25, ആലപ്പുഴ 20 പാലക്കാട് 19, മലപ്പുറം 18, കൊല്ലം 11, തൃശൂര്‍ 5,വയനാട് 4 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

തിരുവനന്തപുരം 11, കൊല്ലം 8, പത്തനംതിട്ട 19, കോട്ടയം 13, ഇടുക്കി 3, എറണാകുളം 1, തൃശൂര്‍ 1, പാലക്കാട് 53, മലപ്പുറം 44, കോഴിക്കോട് 15, വയനാട് 1, കണ്ണൂര്‍ 10, കാസര്‍കോട് 17 എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ കണക്ക്.