ജീവനക്കാരുടെ അശ്രദ്ധമൂലം കൊവിഡ് രോഗികള്‍ മരിച്ചു ; വെളിപ്പെടുത്തി നഴ്‌സിങ് ഓഫീസർ ; ഗുരുതര വീഴ്ച

Jaihind News Bureau
Monday, October 19, 2020

 

കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജില്‍ കൊവിഡ് ചികിത്സയിൽ ഗുരുതര വീഴ്ചയെന്ന് ആരോപണം. ജീവനക്കാരുടെ അശ്രദ്ധമൂലം രോഗികൾ മരിച്ചതായുള്ള നഴ്‌സിങ് ഓഫീസറുടെ ശബ്ദ സന്ദേശം പുറത്തുവന്നു. ജീവനക്കാരുടെ അശ്രദ്ധമൂലം കൊവിഡ് രോഗികള്‍ മരിച്ചു. ചെറിയ വീഴ്ചകള്‍കൊണ്ട് പലര്‍ക്കും ജീവന്‍ നഷ്ടമായെന്നും നഴ്‌സിംഗ് ഓഫീസര്‍. സംഭവത്തില്‍ ഉത്തരവാദികള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് ഹൈബി ഈഡന്‍ എം.പി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കത്ത് നല്‍കി.

കേന്ദ്രസംഘത്തിന്‍റെ സന്ദര്‍ശനത്തിന് മുന്നോടിയായി നഴ്സുമാരുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ മെ‍ഡിക്കൽ കോളജിലെ നഴ്സിങ് ഓഫിസർകൈമാറിയതെന്ന് പറയുന്ന ശബ്ദസന്ദേശത്തിലാണ് ഗുരുതരമായ പരാമര്‍ശങ്ങളുള്ളത്. ഇതിന്റെ ഒടുവിലായാണ് മരണങ്ങളെ കുറിച്ചുള്ള പരാമര്‍ശം. അശ്രദ്ധകാരണം പല രോഗികളുടേയും ജീവന്‍ നഷ്ടപ്പെട്ട് പോയിട്ടുണ്ടെന്ന് സന്ദേശത്തില്‍ പറയുന്നു.