കണ്ണൂരിൽ കൊവിഡ് ചികിത്സാകേന്ദ്രത്തില്‍ രോഗി തൂങ്ങി മരിച്ച നിലയില്‍

Jaihind Webdesk
Saturday, July 31, 2021

കണ്ണൂർ : കണ്ണൂരിൽ കൊവിഡ് രോഗി ആത്മഹത്യ ചെയ്തു. സിഎഫ്എൽടിസിയിൽ ചികിത്സയിൽ കഴിയുന്ന പേരാവൂർ സ്വദേശി ആണ് ആത്മഹത്യ ചെയ്തത്. മണത്തണ കുണ്ടേനകാവ് കോളനിയിലെ ചന്ദ്രേഷാണ് പേരാവൂരിലെ  കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ തൂങ്ങി മരിച്ചത്.

ഇന്ന് പുലര്‍ച്ചെ പന്ത്രണ്ടരയോടെയായിരുന്നു സംഭവം. ഒപ്പം താമസിക്കുന്നവര്‍ ചന്ദ്രേഷിനെ പേരാവൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.