തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഗുരുതരവീഴ്ച; കൊവിഡ് രോഗി ചാടിപ്പോയി

Jaihind News Bureau
Tuesday, June 9, 2020

 

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഗുരുതരവീഴ്ച. കൊവിഡ് രോഗി ആശുപത്രിയില്‍ നിന്നും ചാടിപ്പോയി. തിരുവനന്തപുരം ആനാട് സ്വദേശിയായ ഇയാളെ നാട്ടുകാരും പൊലീസും ചേര്‍ന്ന് പിടികൂടി തിരികെ ആശുപത്രിയിലെത്തിച്ചു. കെ.എസ്.ആര്‍.ടി.സി ബസില്‍ കയറി ആനാടെത്തിയ ശേഷം വീട്ടിലേക്ക് നടന്ന് പോകവെയാണ് നാട്ടുകാര്‍ കണ്ടത്. അവര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നതിനാല്‍ അതീവജാഗ്രത പുലര്‍ത്തേണ്ട സന്ദര്‍ഭത്തിലാണ് ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നും ഗുരുതര വീഴ്ച സംഭവിച്ചിരിക്കുന്നത്.