മെഡിക്കൽ കോളേജില്‍ കൊവിഡ് രോഗിയുടെ മൃതദേഹം കാണാനില്ല ; പരാതിയുമായി കുടുംബം

Jaihind Webdesk
Monday, May 3, 2021

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ കൊവിഡ് രോഗിയുടെ മൃതദേഹം കാണാനില്ലെന്ന് പരാതി. നെയ്യാറ്റിൻകര സ്വദേശി പ്രസാദിന്‍റെ മൃതദേഹമാണ് കാണാതായത്. മോർച്ചറിയിൽ പ്രസാദ് എന്ന പേരിൽ മറ്റൊരു മൃതദേഹം കൂടി ഉണ്ടായിരുന്നു. ഇത് മാറി കൊണ്ട് പോയതാണെന്ന് മെഡിക്കൽ കോളേജ് അധികൃതർ പറഞ്ഞതായി കുടുംബം. രണ്ട് പേരും കൊവിഡ്‌ പോസിറ്റീവ്‌ ആയിരുന്നു.