കൊവിഡ് : സംസ്ഥാനത്ത് അടുത്ത ചൊവ്വ മുതല്‍ ഞായര്‍ വരെ കടുത്ത നിയന്ത്രണം

Jaihind Webdesk
Thursday, April 29, 2021

 

തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത ചൊവ്വ മുതല്‍ ഞായര്‍ വരെ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓക്സിജന്‍ വാഹനങ്ങളുെട ഗതാഗതം സുഗമമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് സീരിയല്‍ ഷൂട്ടിങ് നിര്‍ത്തിവയ്ക്കണം. ചന്തകളില്‍ കച്ചവടക്കാര്‍ രണ്ട് മീറ്റര്‍ അകലം പാലിക്കണം, രണ്ട് മാസ്ക് നിര്‍ബന്ധമാക്കി. ബാങ്കുകള്‍ രണ്ടുമണിക്കുതന്നെ പ്രവര്‍ത്തനം നിര്‍ത്തണം. സ്വകാര്യ ആശുപത്രികളില്‍ ചട്ടംലംഘിച്ച് വാക്സീന്‍ നല്‍കിയാല്‍ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തും.