തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ്. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കി. ബാറുകളില്‍ ഇരുന്ന് മദ്യപിക്കാനും അനുമതി. രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് ബാറുകളിലും റസ്റ്റോറന്റുകളിലും പ്രവേശിക്കാം. ഇന്‍ഡോര്‍ സ്റ്റേഡിയം, നീന്തല്‍കുളങ്ങള്‍ എന്നിവിടങ്ങളും തുറക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം.