ലോക്ഡൗണ്‍: പൂനെയില്‍ താമസിക്കുന്ന ഗർഭിണി അടക്കമുള്ള മലയാളി കുടുംബത്തിന് സഹായഹസ്തവുമായി ഉമ്മൻ ചാണ്ടി; ഭക്ഷണസാധനങ്ങള്‍ എത്തിച്ചുനല്‍കി, നന്ദി പറഞ്ഞ് കുടുംബം| VIDEO

Jaihind News Bureau
Thursday, April 30, 2020

പൂനെയില്‍ ലോക്ഡൗണില്‍ കുടുങ്ങിയ  ഗർഭിണി അടക്കമുള്ള മലയാളി കുടുംബത്തിന് സഹായഹസ്തവുമായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മകന്‍ ചാണ്ടി ഉമ്മനും. പൂനെയിലെ ബാലാജി നഗറിൽ താമസിക്കുന്ന റാന്നി സ്വദേശി പ്രിന്‍സിനും കുടുംബത്തിനുമാണ് ഉമ്മന്‍ ചാണ്ടിയുടെ സഹായം ആശ്വാസമേകിയത്.

ലോക്ഡൗണിനെ തുടര്‍ന്ന് ഭക്ഷണസാധനങ്ങള്‍ കിട്ടാതെ ദുരിതത്തിലായിരുന്ന ഇവര്‍ വിഷയം  പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡന്‍റ് റിങ്കു ചെറിയാന്‍ വഴി ഉമ്മന്‍ ചാണ്ടിയുടേയും മകന്‍ ചാണ്ടി ഉമ്മന്‍റേയും ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. ചാണ്ടി ഉമ്മൻ പ്രിൻസുമായി ഫോണിൽ ബഡപ്പെടുകയും അടിയന്തരമായി സഹായം എത്തിച്ചു നൽകാമെന്ന് ഉറപ്പുനൽകുകയും ചെയ്തു.  തുടര്‍ന്ന് പൂനെയിലുള്ളവരുമായി ബന്ധപ്പെട്ട് ബുധനാഴ്ച ഭക്ഷ്യസാധനങ്ങൾ അടക്കം അവശ്യ സാധനങ്ങൾ വീട്ടിൽ എത്തിച്ചു നൽകുകയായിരുന്നു. സഹായം ലഭിച്ചതില്‍ പ്രിന്‍സും കുടുംബവും ഉമ്മന്‍ ചാണ്ടിക്കും ചാണ്ടി ഉമ്മനും നന്ദി അറിയിച്ചു.