കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ മണ്ഡലത്തില്‍ പോകാന്‍ അനുമതിയില്ല; കെ.സി ജോസഫ് എംഎല്‍എയ്ക്ക് യാത്രാനുമതി നിഷേധിച്ച് പൊലീസ്

Jaihind News Bureau
Tuesday, April 28, 2020

കെ.സി ജോസഫ് എംഎല്‍എയ്ക്ക് സ്വന്തം മണ്ഡലമായ ഇരിക്കൂറില്‍ പോകാന്‍ അനുമതി നിഷേധിച്ച് പൊലീസ്. മണ്ഡലത്തിലെ  കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാനായി പോകാന്‍  ഡിജിപിയ്ക്ക് നല്‍കിയ അപേക്ഷയില്‍   എംഎല്‍എയ്ക്ക്   യാത്രാനുമതി നിഷേധിക്കുകയായിരുന്നു. ഡ്രൈവറും സഹായിയും എംഎല്‍എയും അടങ്ങുന്നവര്‍ക്ക് കോട്ടയത്ത് നിന്ന് കണ്ണൂര്‍ വരെ യാത്ര ചെയ്യാനുള്ള അനുമതിയ്ക്കായാണ്  അപേക്ഷ നല്‍കിയിരുന്നത്.