കൊവിഡ്-19 : രാജ്യത്ത് രോഗികളുടെ എണ്ണം 13,000 പിന്നിട്ടു

Jaihind News Bureau
Friday, April 17, 2020

രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം പതിമൂവായിരം പിന്നിട്ടു. കേന്ദ്ര ആരോഗ്യ മന്ത്രാലത്തിന്‍റെ കണക്ക് പ്രകാരം 13347 കൊവിഡ് രോഗികളും 437 കോവിഡ് മരണങ്ങളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ പുതിയ 826 കോവിഡ് കേസുകളും 28 മരണങ്ങളും രാജ്യത്ത് ഉണ്ടായി.

286 പുതിയ കൊവിഡ് കേസുകൾ മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 3202 ആയി. 24 മണിക്കൂറിനിടയിൽ 7 മരണമാണ് സംസ്ഥാനത്ത് സംഭവിച്ചത്. ഇതുവരെ സംസ്ഥാനത്ത് 23 പോലീസുകാർക്ക് കൊവിഡ് സ്ഥിധികരിച്ചു.

ഡൽഹിയിൽ 1640 കൊവിഡ് രോഗികളാണ് ഉള്ളത്. 38 മരണങ്ങളും ഡൽഹിയിൽ റിപ്പോർട്ട് ചെയ്തു.

അതിനിടെ രാജ്യത്തെ തൊഴിൽ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട വിശദമായ റിപ്പോർട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് തൊഴിൽ വകുപ്പിൽ നിന്ന് തേടി.