രാജ്യത്ത് 1.73 ലക്ഷം പേര്‍ക്ക് കൊവിഡ്‌ ; 45 ദിവസത്തിനിടെ ഏ‌റ്റവും കുറഞ്ഞ നിരക്ക് ; ആശ്വാസം

Jaihind Webdesk
Saturday, May 29, 2021

ന്യൂഡൽഹി: രാജ്യത്ത്  കഴിഞ്ഞ 45 ദിവസത്തിനിടയിലെ ഏ‌റ്റവും കുറവ് പ്രതിദിന കൊവിഡ് നിരക്ക് ഇന്ന് രേഖപ്പെടുത്തി.  തുടർച്ചയായ രണ്ടാംദിവസമാണ് പ്രതിദിന കൊവിഡ് കേസുകളിൽ കുറവ് രേഖപ്പെടുത്തുന്നത്. 1.73 ലക്ഷം പേ‌ർക്കാണ് 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 3617 പേർ കൊവിഡ് ബാധിച്ച് മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. 2,84,601 പേർ രോഗമുക്തി നേടി. ഇതുവരെ രാജ്യത്ത് 2,77,29,247 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 3,22,512 പേർ മരിച്ചു. 22,28,724 സജീവ കേസുകളാണ് നിലവിൽ രാജ്യത്തുളളത്.