രാജ്യത്ത് മൂന്ന് ലക്ഷം കടന്ന് കൊവിഡ് രോഗികള്‍ ; 2263 മരണം

 

ന്യൂഡൽഹി: രാജ്യത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും മൂന്ന് ലക്ഷം കടന്ന് കൊവിഡ് രോഗികള്‍. 24മണിക്കൂറിനിടെ 3,32730 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 2263 പേര്‍ മരണപ്പെട്ടു.

പലയിടങ്ങളിലും ഓക്സിജന്‍ ക്ഷാമവും രൂക്ഷമാണ്. ഡല്‍ഹി ഗംഗാറാം ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ 24 മണിക്കൂറിനിടെ 25 രോഗികള്‍ മരിച്ചു. 2 മണിക്കൂര്‍ ഉപയോഗിക്കുന്നതിനുള്ള ഓക്‌സിജന്‍ മാത്രമാണ് ആശുപത്രിയില്‍ ഇനി അവശേഷിക്കുന്നത്.

അറുപതോളം രോഗികളുടെ ജീവന്‍ അപകടത്തിലെന്ന് ആശുപത്രി അധികൃതര്‍. മാക്‌സ് ആശുപത്രിയില്‍ ഒരു മണിക്കൂര്‍ നേരത്തേക്കുള്ള ഓക്‌സിജന്‍ മാത്രമാണുള്ളത്. ഓക്‌സിജന്‍ ഇല്ലാത്തതിനാല്‍ വാരണാസിയിലെ ബി.എച്ച്.യു ആശുപത്രിയില്‍ രോഗികളെ മാറ്റി.

Comments (0)
Add Comment