രാജ്യത്ത് 24 മണിക്കൂറിനിടെ 46,617 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു : രോഗബാധിതർ കൂടുതല്‍ കേരളത്തില്‍

Jaihind Webdesk
Friday, July 2, 2021

ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 46,617 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 853 പേര്‍ മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ കൊവിഡ് മരണങ്ങള്‍ ഇതോടെ നാല് ലക്ഷം കവിഞ്ഞു. 4,00,312 പേരുടെ ജീവനാണ് ഇതുവരെ കൊവിഡ് കവര്‍ന്നത്‌. രാജ്യത്തുടനീളം 3,04,58,251 പേര്‍ക്കാണ് ഇതുവരെ രോഗം പിടിപെട്ടത്. ഇതില്‍ 2,94,88,918 പേര്‍ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 59,384 പേര്‍ രോഗമുക്തി നേടി.

വിവിധ സംസ്ഥാനങ്ങളിലായി 5,09,637 പേരാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്. 34,00,76,232 പേര്‍ ഇതുവരെ കൊവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ചു. കേരളമൊഴികെ ബാക്കി എല്ലാ സംസ്ഥാനങ്ങളിലും പുതിയ കൊവിഡ് രോഗികളുടെ എണ്ണം പതിനായിരത്തില്‍ താഴെയാണ്. കേരളത്തില്‍ ഇത് 12868 ആണ്.