പത്തനംതിട്ട ജില്ലാ കോൺഗ്രസ് കമ്മറ്റിയുടേയും കെ കരുണാകരൻ പാലിയേറ്റീവ് കെയറിന്‍റേയും നേതൃത്വത്തിൽ പത്തനംതിട്ട ഡിസിസി ഓഫീസിൽ കൊവിഡ് കൺട്രോൾ റൂം ആരംഭിച്ചു

Jaihind Webdesk
Saturday, April 24, 2021

പത്തനംതിട്ട ജില്ലാ കോൺഗ്രസ് കമ്മറ്റിയുടേയും കെ കരുണാകരൻ പാലിയേറ്റീവ് കെയറിന്‍റേയും നേതൃത്വത്തിൽ പത്തനംതിട്ട ഡിസിസി ഓഫീസിൽ കൊവിഡ് കൺട്രോൾ റൂം ആരംഭിച്ചു. മാസ്ക്, സാനിടൈസർ ഉപയോഗം, സാമൂഹിക അകലം എന്നിവ സംബന്ധിച്ച് പൊതുജന ബോധവൽക്കരണം കൊവിഡ് രോഗികൾക്ക് വിദഗ്ദ്ധ ഡോക്ടർമാരുടെ ബോധവൽക്കരണം ഓൺലൈൻ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് കരിയർ ഗൈഡൻസ് സെമിനാറുകൾ ആശുപത്രിയിൽ പോകുവാൻ കഴിയാത്ത രോഗികൾക്ക് ഡോക്ടർമാരുടെ നിർദ്ധേശങ്ങൾ. കൊവിഡ് വാക്സിനായി രജിസ്ട്രേഷൻ പ്രതിരോധ മരുന്നുവിതരണം ഒറ്റപ്പെട്ട് കഴിയുന്നവർക്കായി സഹായങ്ങൾ തുടങ്ങി ഒരു നാടിന് തന്നെ പത്തനംതിട്ട ഡിസിസി കൈത്താങ്ങായി മാറുകയാണ്.

ഡിസിസി പ്രസി.ബാബു ജോർജിന്‍റെ നേതൃത്വത്തിൽ ഡിസിസി ഓഫീസിൽ വിപുലമായ സംവിധാനങ്ങളോടെയുള്ള കൊവിഡ് കൺട്രോൾ റൂമാണ് സജ്ജമാക്കിയിരിക്കുന്നത്. ഡിസിസി ജനറൽ സെക്രട്ടറിയും കെ കരുണാകരൻ പാലിയേറ്റീവ് കെയർ കോഓർഡിനേറ്റർ കുടിയായ റോജി പോൾഡാനിയേലിനാണ് കൺട്രോൾ റൂമിന്‍റെ ഏകോപന ചുമതല. പത്തനംതിട്ട ടൗണിൽ നടന്ന ബോധവൽക്കരണ പരിപാടി ഡിസിസി പ്രസി. ബാബു ജോർജ്ജ് നേതൃത്വം നൽകി. ഡിസിസി വൈസ്
പ്രസി: സുരേഷ് കുമാർ, ജാസിംകുട്ടി, റോജി പോൾ ഡാനിയേൽ, അബ്ദുൾ കലാം, തുടങ്ങിയവർ പങ്കെടുത്തു.