കൊവിഡ് ധനസഹായം : കേന്ദ്രനയം ജനവിരുദ്ധം ; സംസ്ഥാന സർക്കാരിന്‍റേത് നിരുത്തരവാദപരമായ നിലപാട് : വി.ഡി സതീശൻ

Jaihind Webdesk
Wednesday, June 23, 2021

തിരുവനന്തപുരം : കൊവിഡ് ബാധിതരായി മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകുന്ന കാര്യത്തിൽ സുപ്രീംകോടതിയിൽ കേന്ദ്ര സർക്കാർ എടുത്ത നയം ജനവിരുദ്ധമാണെന്നും കൊവിഡ് കാലത്ത് നിരുത്തരവാദപരമായ നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.

കൊവിഡ് മൂലം മരണപ്പെട്ട ഇന്ത്യൻ പൗരൻമാർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുക, കൊവിഡ് ദുരന്തനിവാരണ കമ്മീഷൻ രൂപീകരിക്കുക, തൊഴിൽ നഷ്ടപ്പെട്ട് തൊഴിലാളികളുടെ കുടുംബങ്ങൾക്ക് 5000 രൂപ റേഷൻകട വഴി വിതരണം ചെയ്യുക, രക്ഷകർത്താക്കൾ മരിച്ച കുട്ടികളെ സർക്കാർ ഏറ്റെടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സിഎംപി ജനറൽ സെക്രട്ടറി സി.പി ജോൺ നടത്തുന്ന നിരാഹാര സത്യാഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.