കേരളത്തിലെ കൊവിഡ് കണക്കില്‍ ആശങ്ക അറിയിച്ച് കേന്ദ്രം

Jaihind News Bureau
Thursday, February 4, 2021

 

ന്യൂഡല്‍ഹി : കേരളത്തിലെ കൊവിഡ് കണക്കുകളിൽ ആശങ്ക അറിയിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്തെ കൊവിഡ് കേസുകളിൽ 70 ശതമാനം കേരളത്തിലും മഹാരാഷ്ട്രയിലുമാണ്. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിൽ കൊവിഡ് കേസുകൾ കുറയുമ്പോഴാണ് കേരളത്തിൽ ഗണ്യമായ വർധന. കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ദേശീയ ശരാശരിയേക്കാൾ കൂടുതലാണ്. രാജ്യത്ത് 1.82 ശതമാനം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉള്ളപ്പോൾ കേരളത്തില്‍ ഇത് 11.2 ശതമാനമാണ്. ഇതും ആശങ്ക വർധിപ്പിക്കുന്നതാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്ത് ആകെയുള്ള സജീവ കൊവിഡ് കേസുകളില്‍ 70 ശതമാനവും കേരളത്തിലും മഹാരാഷ്ട്രയിലുമാണെന്നത് ആശങ്കയുളവാക്കുന്ന വസ്തുതയാണ്.  കഴിഞ്ഞ മൂന്ന് ആഴ്ചകളായി രാജ്യത്തെ 47 ജില്ലകളില്‍ പുതുതായി ഒരു കൊവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും 251 ജില്ലകളില്‍ മൂന്നാഴ്ചയ്ക്കിടെ ഒരു കൊവിഡ് മരണവും ഉണ്ടായിട്ടില്ലെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു.