സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് കണ്ണൂർ സ്വദേശി; സംസ്ഥാനത്ത് ആകെ മരണം 6 ആയി

Jaihind News Bureau
Monday, May 25, 2020

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കണ്ണൂർ ധർമ്മടം സ്വദേശി ആയിഷ (62) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.

പക്ഷാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സിയിലിരിക്കെയാണ് കണ്ണൂര്‍ ധര്‍മ്മടം സ്വദേശിനിയായ ആയിഷയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. വൈറല്‍ ന്യൂമോണിയകൂടി ബാധിച്ചതോടെ നില ഗുരുതരമാവുകയായിരുന്നു.