കൊവിഡ് പ്രതിസന്ധി : സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി

Jaihind Webdesk
Thursday, April 22, 2021

 

ന്യൂഡല്‍ഹി : രാജ്യത്തെ കൊവിഡ് പ്രതിസന്ധിയിൽ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. ഓക്സിജൻ, വാക്സിനേഷൻ എന്നിവയിലെ ദേശീയ നയം കാണണം എന്ന് കോടതി ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാരിന് കോടതി നോട്ടീസ് അയച്ചു.

മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെയെ അമിക്കസ് ക്യൂറി ആയി കോടതി നിയമിച്ചു.  വിവിധ ഹൈക്കോടതികൾ വിഷയം പരിഗണിക്കുന്നത് ആശയക്കുഴപ്പമുണ്ടാക്കുന്നു.  കേസുകൾ സുപ്രീം കോടതിക്ക് വിടണം എന്നും കോടതി അഭിപ്രായപ്പെട്ടു. കേസ് സുപ്രീം കോടതി നാളെ പരിഗണിക്കും.