കൊവിഡ് പ്രതിരോധം: കോണ്‍ഗ്രസ് നേതാക്കള്‍ കോണ്‍ഗ്രസ് എം.എല്‍.എമാരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തി

Jaihind News Bureau
Thursday, April 30, 2020

തിരുവനന്തപുരം:  കൊവിഡ് പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കോണ്‍ഗ്രസ് എം.എല്‍.എമാരുമായി നിലവിലെ സാഹചര്യങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ചര്‍ച്ച നടത്തി. പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതിയായ  കന്‍റോണ്‍മെന്റ് ഹൗസിലാണ് ചര്‍ച്ച നടന്നത്.  എം.എല്‍.എമാര്‍ അവരവരുടെ വസതിയില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴി പങ്കെടുത്തു. കെ.പി.സി.സി. പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,  മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി  എന്നിവര്‍ പങ്കെടുത്തു.

കൊവിഡ് രോഗികളുടെ എണ്ണത്തിൽ സർക്കാർ യഥാർത്ഥ കണക്കുകൾ മറച്ചുവയ്ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കളക്ടർ അനൗൺസ് ചെയ്യുന്ന പോസിറ്റീവ് കേസുകൾ മുഖ്യമന്ത്രി ഇടപെട്ട് പുനഃപരിശോധിപ്പിക്കുന്ന സ്ഥിതിയാണുള്ളത്. കോട്ടയത്തെ സംഭവങ്ങൾ ഞെട്ടിപ്പിക്കുന്നതാണെന്നും കോൺഗ്രസ് എംഎൽഎമാരുമായുള്ള വീഡിയോ കോൺഫറൻസിൽ പ്രതിപക്ഷനേതാവ് പറഞ്ഞു.