സംസ്ഥാനത്ത് 7 പേര്‍ക്ക് കൂടി കൊവിഡ്; രോഗബാധിതരുടെ എണ്ണം 215 ആയി

Jaihind News Bureau
Tuesday, March 31, 2020

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന്  7 പേര്‍ക്കുകൂടി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരത്തും കാസര്‍കോടും 2 പേര്‍ക്കു വീതവും  കൊല്ലം , തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളിൽ ഒരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇതോടെ സംസ്ഥാനത്ത്  ആകെ രോഗം ബാധിച്ചവരുടെ എണ്ണം 215 ആയി. 159 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 1,63,129 പേരാണ് നിരീക്ഷണത്തിലുള്ളത് ഇവരില്‍ 658 പേര്‍ വീടുകളിലാണ് നിരീക്ഷണത്തിലുള്ളത്.