സംസ്ഥാനത്ത് നാലാഴ്ച അതീവ ജാഗ്രതാ നിർദ്ദേശം ; മൂന്നാം തരംഗ ഭീഷണി തുടരുന്നുവെന്ന് ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ നാലാഴ്ച അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഓണാവധി കഴിഞ്ഞ് പരമാവധി ശ്രദ്ധപുലര്‍ത്തണം. ഡെല്‍റ്റ വകഭേദത്തിന്റെയും മൂന്നാംതരംഗത്തിന്റെയും ഭീഷണി തുടരുന്നെന്നും ആരോഗ്യ മന്ത്രി മുന്നറിയിപ്പ് നൽകി. സ്ഥിതി വിലയിരുത്താന്‍ ആരോഗ്യവകുപ്പിന്റെ അവലോകനയോഗം നാളെ രാവിലെ 10ന് നടക്കും.

 

 

 

Comments (0)
Add Comment