ജനങ്ങൾക്കായി വിളിപ്പുറത്ത് യൂത്ത് കോൺഗ്രസ് ; കൊവിഡ് ബാധിച്ച് മരിച്ച ദമ്പതികളുടെ മൃതദേഹം സംസ്കരിച്ചു ; മാതൃക

Jaihind Webdesk
Thursday, April 22, 2021

കണ്ണൂർ : കൊവിഡ് പ്രതിരോധത്തില്‍ മാതൃകയായി യൂത്ത് കോണ്‍ഗ്രസ്. കണ്ണൂര്‍ പെരളശ്ശേരിയില്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ട വ്യക്തിയുടെയും ഭാര്യയുടേയും അന്ത്യകര്‍മ്മങ്ങള്‍ ചെയ്ത് സംസ്‌കരിച്ചിരിക്കുകയാണ് സംഘടനയുടെ നേതൃത്വത്തിലുള്ള യൂത്ത് കെയര്‍ പ്രവര്‍ത്തകര്‍. യൂത്ത് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്‍ സുധീപ് ജെയിംസിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ ശവസംസ്‌കാരച്ചടങ്ങ് നടത്തിയത്.

കൊവിഡ് മഹാമാരി ലോകമെമ്പാടും ദുരിതം വിതക്കുന്ന സഹാചര്യത്തില് മാതൃകാപരമായ പ്രവർത്തനം നടത്തുന്ന സംസ്ഥാനത്തെ മുഴുവൻ യൂത്ത്‌ കെയർ വളണ്ടിയർമാരും സഹപ്രവർത്തകരും പ്രസ്ഥാനത്തിന്‍റെ അഭിമാനമാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചു. ജനങ്ങളുടെ ആവശ്യങ്ങൾക്ക് വിളിപ്പുറത്ത് യൂത്ത് കോൺഗ്രസ് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

കണ്ണൂർ പെരളശ്ശേരിയിലെ മൂന്നാംപാലത്ത് കോവിഡ് ബാധിച്ച് മരണപ്പെട്ട വ്യക്തിയുടെ (ഇദ്ദേഹത്തിന്റെ അന്ത്യകർമ്മങ്ങളും യൂത്ത് കെയർ പ്രവർത്തകരാണ് ചെയ്തത് ) ഭാര്യയുടെ ശവസംസ്ക്കാര ചടങ്ങ് ഇന്നലെ പയ്യാമ്പലത്ത് യൂത്ത് കെയറിന്റെ സന്നദ്ധ ഭടൻമാരായ യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡണ്ട് Sudeep James ന്റെ നേതൃത്വത്തിൽ ,Binoj Iyc , Roopesh Chalad Anoop Balan ,Rijin Raj DJz എന്നിവർ ചേർന്ന് നടത്തി .

രണ്ടാമതും മഹാമാരി ലോകമെമ്പാടും ദുരിതം വിതക്കുന്ന സഹാചര്യത്തില്‍ മാതൃകാപരമായ പ്രവർത്തനം നടത്തുന്ന സംസ്ഥാനത്തെ മുഴുവൻ യൂത്ത്‌ കെയർ വളണ്ടിയർമാരും സഹപ്രവർത്തകരും പ്രസ്ഥാനത്തിന്റെ അഭിമാനമാണ്. ജനങ്ങളുടെ ആവശ്യങ്ങൾക്ക് വിളിപ്പുറത്ത് യൂത്ത് കോൺഗ്രസ്സ് സഹപ്രവർത്തകർ ഉണ്ടാവും .