കൊവിഡ് പ്രതിരോധത്തില്‍ വീഴ്ച; യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം, ജലപീരങ്കി| VIDEO

Jaihind News Bureau
Thursday, June 11, 2020

 

കൊവിഡ് പ്രതിരോധത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സുരക്ഷാ വീഴ്ചയില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സംഘര്‍ഷത്തിന് പിന്നാലെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. വിഷയത്തില്‍ ഡിസിസിയുടെ നേതൃത്വത്തില്‍ ആരോഗ്യമന്ത്രിയുടെ വസതിയിലേക്കും ആശുപത്രി സൂപ്രണ്ട് ഓഫീസിലേക്കും പ്രതിഷേധം നടന്നിരുന്നു.