ലോകത്താകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 8944 ആയി; ഇറ്റലിയിൽ ഇന്നലെ മാത്രം മരിച്ചത് 475 പേര്‍

Jaihind News Bureau
Thursday, March 19, 2020

ലോകത്താകെ കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 8944 ആയി. 218,740 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 84,384 പേർ രോഗ വിമുക്തരായി. കോറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയിൽ പുതിയ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം ആശങ്ക പരത്തി ഇറ്റലിയിൽ മരണ സംഖ്യ വർദ്ധിക്കുകയാണ്. പുതുതായി 475 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇറാനിൽ 147 പേരും സ്‌പെയിനിൽ 105 പേരും മരിച്ചു. അമേരിക്കയിൽ 42 മരണമാണ് പുതുതായി ഉണ്ടായത്.

അതിനിടെ അമേരിക്കയിൽ 50 സംസ്ഥാനങ്ങളിൽ കോവിഡ് സ്ഥിരീകരിച്ചതോടെ കനഡയുമായുള്ള അതിർത്തി അടയ്ക്കാൻ തീരുമാനിച്ചു. അതിർത്തി അടയ്ക്കുന്നത് ചരക്കുനീക്കത്തേയും അവശ്യസർവീസുകളേയും ബാധിക്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. ബ്രിട്ടനിൽ എല്ലാ സ്‌കൂളുകൾക്കും അവധി നൽകി.

teevandi enkile ennodu para