ലോകത്താകെ കോവിഡ് ബാധിതരുടെ എണ്ണം ഒന്നരലക്ഷമായി; കർശന നിയന്ത്രണങ്ങളുമായി രാഷ്ട്രങ്ങൾ

ലോകത്ത് കോവിഡ് 19 രോഗം ബാധിച്ചവരുടെ എണ്ണം ഒന്നരലക്ഷമായി. 5800ലേറെപ്പേർ മരണപ്പെട്ടു. രോഗം കൂടുതലായി വ്യാപിച്ച ഇറ്റലിയിൽ മരണ സംഖ്യ 1441 ആയി. രോഗബാധിതരുടെ എണ്ണം 21157 ആയി. സ്‌പെയിനിൽ 191 പേരും ഫ്രാൻസിൽ 91 പേരുമാണ് മരണപ്പെട്ടത്. ഇരുരാഷ്ട്രങ്ങളും കടുത്ത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

അതേസമയം അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം 2226 ആയി. പുതിയ മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പരിശോധനയ്ക്ക് വിധേയനായിരുന്നു. താൻ പൂർണ ആരോഗ്യവാനാണെന്ന് ട്രംപ് അറിയിച്ചു. യുകെയിലും മരണസംഖ്യ ഉയർന്നു. ജർമനിയിൽ 733 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഇറാനിലും മരണസംഖ്യ ഉയരുകയാണ്. കഴിഞ്ഞദിവസം 97 പേർ മരണപ്പെട്ടതോടെ ആകെ മരണം 611 ആയി.

Comments (0)
Add Comment