തൃശൂര്‍ : തൃശൂര്‍ പൂരത്തിന്റെ പ്രദര്‍ശന നഗരിയില്‍ 18 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ പൂരം പ്രദര്‍ശനം നിര്‍ത്തി. വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 18 പേരും നിലവില്‍ നിരീക്ഷണത്തിലാണ്. ഇവരുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുന്നു.
അതേസമയം തൃശൂര്‍ നഗരത്തില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. 23 മുതൽ 24 വരെ തൃശ്ശൂർ നഗരം പൊലീസ് നിയന്ത്രണത്തിലാകും. നഗരത്തിലെ കടകളെല്ലാം അടയ്ക്കും. സ്വരാജ് റൗണ്ടിലേക്കുള്ള എല്ലാ വഴികളും അടയ്ക്കും. 2000 പൊലീസിനെ നിയോഗിക്കുമെന്നും സിറ്റി പോലീസ് കമ്മീഷണർ. 23, 24 തീയതികളിൽ സ്വരാജ് റൗണ്ടിൽ പൊതു ഗതാഗതം നിരോധിക്കും. പാസുള്ളവർക്ക് എട്ടു വഴികളിലൂടെ പൂരപ്പറമ്പിലേക്ക് വരാം.