ഹോട്ടലുകളും കടകളും രാത്രി 9 വരെ മാത്രം ; സംസ്ഥാനത്ത് കൂടുതല്‍ കൊവിഡ് നിയന്ത്രണങ്ങള്‍

Jaihind Webdesk
Monday, April 12, 2021

 

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനം. പൊതുപരിപാടികള്‍ക്ക് രണ്ട് മണിക്കൂര്‍ മാത്രമാണ് അനുമതി. 200 പേര്‍ക്ക് മാത്രം പ്രവേശനം. പാക്കറ്റ് ഫുഡ് പരിഗണിക്കണമെന്നും നിർദ്ദേശം.  കടകളും ഹോട്ടലുകളും രാത്രി ഒന്‍പതിന് അടയ്ക്കണം. ഹോട്ടലുകളിൽ 50 ശതമാനം ആളുകൾക്ക് മാത്രമാണ് പ്രവേശനം. മെഗാ ഷോപ്പിങ് ഫെസ്റ്റിവലുകൾ നിരോധിച്ചു.