കോവിഡ് വ്യാപനം തടയാൻ ഇനിയുള്ള ദിവസങ്ങൾ നിർണായകം; മദ്യശാലകൾ ഉടൻ പൂട്ടണമെന്ന് രമേശ് ചെന്നിത്തല

Jaihind News Bureau
Wednesday, March 18, 2020

തിരുവനന്തപുരം: ബിവറേജസ് ഔട്ട്‌ലെറ്റുകൾ ഇനിയും അടയ്ക്കാൻ വൈകരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. രോഗം പടരുന്നത് തടയാൻ ഇനിയുള്ള ദിവസങ്ങൾ വളരെ നിർണായകമാണ്. ഒരു സുരക്ഷാ മാനദണ്ഡവും പാലിക്കാതെയാണ് ഇവ പ്രവർത്തിക്കുന്നത് എന്ന വാർത്തകൾ പുറത്ത് വന്നു കഴിഞ്ഞു. ഇവ പരിഗണിച്ച് ചുരുങ്ങിയ സമയത്തേക്കെങ്കിലും ഇവ പൂട്ടണമെന്ന് പ്രതിപക്ഷ നേതാവ് സർക്കാരിനോട് ആവശ്യപ്പെട്ടു.