സംസ്ഥാനത്ത് അധിക വാക്‌സിൻ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണം ; ഗവർണറെ സന്ദർശിച്ച് രമേശ് ചെന്നിത്തല

 

തിരുവനന്തപുരം : സംസ്ഥാനത്ത് അധിക വാക്‌സിൻ എത്തിക്കാൻ നടപടി കൈക്കൊള്ളണം എന്ന് ഗവർണറോട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ആരോഗ്യപ്രവർത്തകരുടെ ഇൻഷുറൻസ് പദ്ധതി നീട്ടാൻ നടപടി വേണം. കൊവിഡ് പ്രതിരോധത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിക്കണം. പ്രതിരോധ പ്രവർത്തനങ്ങളിൽ പഞ്ചായത്തുകളുമായി കൂടി ആലോചന ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിലാണ് ഗവർണറുടെ അടിയന്തര ഇടപെടൽ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടത്.

https://www.facebook.com/rameshchennithala/photos/a.829504060441435/4108151695909972/

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ്  പ്രതിപക്ഷ നേതാവ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തിയത്. ഗവർണറുടെ അധികാരം ഉപയോഗിച്ച് സംസ്ഥാനത്തിന് കൂടുതൽ വാക്‌സിൻ ലഭ്യമാക്കാൻ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തണം എന്ന് രമേശ്‌ ചെന്നിത്തല ആവശ്യപ്പെട്ടു. ആരോഗ്യരംഗത്ത് കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കാൻ നടപടികൾ വേഗത്തിലാക്കണം. കൊവിഡ് പ്രതിസന്ധി മറികടക്കാൻ വിവിധ വകുപ്പുകളുടെ പ്രവർത്തനം ഏകോപിപ്പിക്കണം എന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

ഓരോ കളക്ടർമാരും തീരുമാനം എടുക്കുന്ന രീതി മാറി ഏകീകൃത ഉത്തരവ് ഉണ്ടാകണം.  ചൂണ്ടിക്കാട്ടിയ വിഷയങ്ങൾ ചീഫ് സെക്രട്ടറിയുമായി കൂടിയാലോചന നടത്താമെന്ന് ഗവർണർ പ്രതിപക്ഷ നേതാവിന് ഉറപ്പ് നൽകി. യുഡിഎഫ് പ്രവർത്തകരോടും യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളൊടും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടാനും രമേശ്‌ ചെന്നിത്തല ആഹ്വാനം ചെയ്‌തു.

Comments (0)
Add Comment