കൊവിഡ് രണ്ടാംതരംഗം പ്രതിരോധിക്കുന്നതില്‍ വീഴ്ച , മരണനിരക്ക് കുറച്ചുകാണിക്കാന്‍ ശ്രമം ; സഭയില്‍ പ്രതിപക്ഷം

Jaihind Webdesk
Wednesday, June 2, 2021

 

തിരുവനന്തപുരം :  കൊവിഡ് രണ്ടാംതരംഗം പ്രതിരോധിക്കുന്നില്‍ വീഴ്ചയെന്ന് പ്രതിപക്ഷം. അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകി. ഡോ.എം.കെ.മുനീറാണ് അടിയന്തരപ്രമേയത്തിന് നോട്ടിസ് നൽകിയത്. പോരായ്മകൾ ചൂണ്ടിക്കാണിക്കുമ്പോള്‍ പ്രതിരോധ പ്രവർത്തനങ്ങളെ തുരങ്കംവെക്കുന്നു എന്ന് ആക്ഷേപിക്കരുത്. സർക്കാരിന്‍റെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് പ്രതിപക്ഷത്തിന്‍റെ അകമഴിഞ്ഞ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മെഡിക്കൽ കോളേജുകളിൽ കൊവിഡ് ബാധിതരല്ലാത്ത രോഗികളും ബുദ്ധിമുട്ടിലായി. രോഗത്തെ ചെറുക്കാൻ ഭരണപക്ഷം പറയുന്ന ഏത് കാര്യവും കർമ്മനിരതമായി ചെയ്യാൻ തയ്യാറാണ്. വാക്സിനേഷൻ സന്തുലിതമായി വിതരണം ചെയ്യാൻ ആകുന്നില്ല. എല്ലാവരെയും വാക്സിനേറ്റ് ചെയ്യണം. പ്രവാസികൾക്ക് വാക്സിൻ ലഭ്യമാകാത്തത് കാരണം ജോലി നഷ്ടമാകുന്നു.

മൂന്നാം തരംഗത്തെ പ്രതിരോധിക്കാൻ മുൻകരുതൽ വേണം. വിരമിച്ച ഡോക്ടർമാരെയും നാഴ്‌സുമാരെയും തിരികെ വിളിച്ചു ആരോഗ്യ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തണം.  ബ്ലാക് ഫംഗസിൻ്റെ മരുന്ന് സൗജന്യമായി ലഭ്യമാക്കണം. മരണനിരക്ക് കുറച്ച് കാണിക്കാൻ ശ്രമിക്കരുത്.  മരണസംഖ്യ സത്യസന്ധമായി റിപ്പോർട്ട് ചെയ്യണമെന്നും എം.കെ മുനീർ ആവശ്യപ്പെട്ടു.