കോവിഡ് ഭീതി: കെഎസ്ആർടിസിയില്‍ വരുമാനം പകുതിയായി കുറഞ്ഞു; സ്വകാര്യ ബസുകളും പ്രതിസന്ധിയില്‍

Jaihind News Bureau
Monday, March 16, 2020


കോഴിക്കോട്:  കോവിഡ് ഭീതി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ കെഎസ്ആർടിസിയുടെ വരുമാനം പകുതിയായി കുറഞ്ഞതായി ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. യാത്രക്കാർ ഉണ്ടെങ്കിൽ കെഎസ്ആർടിസി സർവീസ് നടത്തും. സ്വകാര്യ ബസുകളും പ്രതിസന്ധിയിലായ സാഹചര്യത്തിൽ നികുതി അടക്കാനുള്ള തീയതി നീട്ടി നൽകുമെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു.

നേരത്തെ പ്രതിസന്ധിയിലായിരുന്ന കെഎസ്ആര്‍ടിസിയില്‍ കോവിഡ് 19 ഭീതി വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. യാത്രക്കാരില്ലാത്തതിനാൽ സർവീസുകൾ നിർത്തിവയ്ക്കേണ്ടിവരുന്നു. മാർച്ച്‌ 10 വരെ കിലോമീറ്ററിനു 38 രൂപ വരെയായിരുന്ന ശരാശരി വരുമാനം ഘട്ടം ഘട്ടമായി കുറഞ്ഞു. മാർച്ച്‌ 10 ന് അഞ്ചര കോടിയായിരുന്ന വരുമാനം5 ദിവസം കൊണ്ടു 2 കോടിയായി കുറഞ്ഞുവെന്നും മന്ത്രി പറഞ്ഞു.