രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കാല്‍ലക്ഷം കടന്നു; മരണം 779 ആയി

Jaihind News Bureau
Sunday, April 26, 2020

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം കാൽലക്ഷം കടന്നു. ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം 779 പേരാണ് രാജ്യത്ത് ഇതുവരെ മരണപ്പെട്ടത്. 24952 കോവിഡ് കേസുകള്‍ രാജ്യത്താകെ റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനിടയിൽ 1490 പുതിയ കൊവിഡ് കേസുകളും 56 കൊവിഡ് മരണങ്ങളും  റിപ്പോർട്ട് ചെയ്തു.

മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം 7628 പിന്നിട്ടു. ഗുജറാത്തിലും കൊവിഡ് രോഗികളുടെ എണ്ണം ഗണ്യമായി വർധിക്കുകയാണ്. 3071 രോഗികളാണ് ഗുജറാത്തിൽ ഉളളത്. ഒരു നഴ്സിന് കൊവിഡ് സ്ഥിരീകരിച്ചതോടെ ഡൽഹി ഹിന്ദു റാവു ആശുപത്രി സീൽ ചെയ്തു. ഡൽഹിയിൽ 15 സി ആർ പി എഫ് ജവാന്മാർക്ക് രോഗം സ്ഥിരീകരിച്ചു. 2625 കൊവിഡ് കേസുകളാണ് ഡൽഹിയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തത്.