കോവിഡ് 19: സംസ്ഥാനത്ത് പുതിയ കേസുകളില്ല; മാളുകള്‍ അടച്ചിടാനുള്ള കളക്ടറുടെ നിർദ്ദേശം തെറ്റിദ്ധാരണമൂലമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ കോവിഡ് 19 കേസുകള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആകെ 7677 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 7375 പേര്‍ വീടുകളിലും 302 പേര്‍ ആശുപത്രിയിലുമാണ് നിരീക്ഷണത്തിലുള്ളത്. 106 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 1897 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു. അതില്‍ 1345 എണ്ണത്തില്‍ രോഗബാധയില്ല എന്ന് ഉറപ്പാക്കിയതായും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം മാളുകളും ബീച്ചുകളും അടച്ചിടാന്‍ തിരുവനന്തപുരം ജില്ല കളക്ടര്‍ നിര്‍ദ്ദേശിച്ചത് തെറ്റിദ്ധാരണ മൂലമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മാളുകള്‍ അടച്ചിടാന്‍ നിര്‍ദേശിച്ചിട്ടില്ലെന്നു മുഖ്യമന്ത്രി വ്യക്തമാക്കി.

Comments (0)
Add Comment