കോവിഡ് 19: മരിച്ചവരുടെ കുടുംബത്തിന് ധനസഹായം നല്‍കില്ല; തീരുമാനം പിൻവലിച്ച് കേന്ദ്രസർക്കാർ

Jaihind News Bureau
Sunday, March 15, 2020

ന്യൂഡൽഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് ധനസഹായം നൽകാനുള്ള തീരുമാനം പിൻവലിച്ച് കേന്ദ്രസർക്കാർ. കോവിഡിനെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചുള്ള തീരുമാനത്തിനൊപ്പം മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ വീതം നൽകുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഈ ഉത്തരവിൽ ഉടൻ മാറ്റം വരുത്തുകയായിരുന്നു. അതേസമയം രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം നൂറായി. പൂനെയിൽ 15 പേർക്ക് രോഗം സ്ഥിരീകരിച്ചു. മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം 31 ആയി.

അതിനിടെ ലോകത്ത് കോവിഡ് 19 രോഗം ബാധിച്ചവരുടെ എണ്ണം ഒന്നരലക്ഷമായി. 5800ലേറെപ്പേർ മരണപ്പെട്ടു. രോഗം കൂടുതലായി വ്യാപിച്ച ഇറ്റലിയിൽ മരണ സംഖ്യ 1441 ആയി. രോഗബാധിതരുടെ എണ്ണം 21157 ആയി. സ്‌പെയിനിൽ 191 പേരും ഫ്രാൻസിൽ 91 പേരുമാണ് മരണപ്പെട്ടത്. ഇരുരാഷ്ട്രങ്ങളും കടുത്ത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.